12 November Friday

ത്രിപുര യുഎപിഎ കേസ്‌ ഉടൻ പരിഗണിക്കും: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Nov 12, 2021


ന്യൂഡൽഹി
യുഎപിഎ ചുമത്തി ത്രിപുര പൊലീസ്‌ എടുത്ത കേസുകൾ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജികൾ അടിയന്തരമായി പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി.

മാധ്യമപ്രവർത്തകൻ ശ്യാം മീരാ സിങ്, അഭിഭാഷകരായ അൻസാറുൾ ഹഖ്‌ അൻസാർ, മുകേഷ്‌ എന്നിവരാണ്‌ ത്രിപുര പൊലീസ്‌ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്‌. ഹർജികൾ ഉടൻ പരിഗണിക്കണമെന്ന്‌ അഡ്വ. പ്രശാന്ത്‌ ഭൂഷൺ ആവശ്യപ്പെട്ടു. ഉടൻ ലിസ്റ്റ്‌ ചെയ്യാമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. ത്രിപുരയിൽ വർഗീയസംഘർഷങ്ങളെക്കുറിച്ചുള്ള ഫെയ്‌സ്‌ബുക്ക്‌ കുറിപ്പുകളുടെ പേരിലാണ്‌ നിരവധിപേർക്കെതിരെ യുഎപിഎ ചുമത്തിയത്‌. ജാമ്യത്തിന്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന 43(ഡി) (അഞ്ച്‌) വകുപ്പുകളടക്കം ഭരണഘടനാവിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top