12 November Friday

ഹിന്ദുത്വവാദത്തെ വിമർശിച്ച സൽമാൻ ഖുർഷിദിനെതിരെ ബിജെപി

വെബ് ഡെസ്‌ക്‌Updated: Friday Nov 12, 2021


ന്യൂഡൽഹി
അയോധ്യ വിഷയത്തിൽ എഴുതിയ പുസ്‌തകത്തിലെ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ്‌ നേതാവ്‌ സൽമാൻ ഖുർഷിദിനെതിരെ  ആരോപണവുമായി ബിജെപി. ഹിന്ദുത്വവാദം സനാതന ഹിന്ദു സംസ്‌കാരത്തിൽനിന്ന്‌ വ്യത്യസ്‌തമാണെന്നും ഐഎസ്‌ഐഎസ്‌, ബോക്കോ ഹാറം തുടങ്ങിയ ഇസ്ലാമിക ജിഹാദ്‌ ഗ്രൂപ്പുകളുടെ നിലപാടിനോടാണ്‌ ഹിന്ദുത്വത്തിന്‌ സാമ്യമെന്നും സൽമാൻ ഖുർഷിദ്‌ എഴുതിയതാണ്‌ ബിജെപിയെ ചൊടിപ്പിച്ചത്‌.

‘സൺറൈസ്‌ ഓവർ അയോധ്യ: നേഷൻഹുഡ്‌ ഇൻ ഔവർ ടൈംസ്‌’ എന്ന പുസ്‌തകത്തിലാണ്‌ അദ്ദേഹം ഈ താരതമ്യം നടത്തിയത്‌.
പുസ്‌തകം  മതവികാരം വ്രണപ്പെടുത്തിയെന്ന്‌ ബിജെപി വക്താവ്‌ ഗൗരവ്‌ ഭാട്ടിയ പറഞ്ഞു. മുസ്ലിം വോട്ടിനാണ്‌ കോൺഗ്രസിന്റെ ശ്രമമെന്ന്‌ ബിജെപി ഐടി സെൽ തലവൻ അമിത്‌ മാളവ്യ  ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top