
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് നിർമാണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. ടൂറിസം മന്ത്രി മുട്ടംസെട്ടി ശ്രീനിവാസ റാവുവിന്‍റെ അകമ്പടി വാഹനമാണ് അപകടത്തിൽപ്പെട്ടത്.
Also Read : പെട്രോൾ പമ്പിൽ ജീവനക്കാരന്റെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് മോഷണം
മാധവധാര ദേശീയപാതയിലായിരുന്നു അപകടം. നിർമാണ തൊഴിലാളിയായ സൂര്യനാരായണയാണ് അപകടത്തിൽ മരിച്ചത്. സൂര്യനാരായണൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മന്ത്രിയുടെ അകമ്പടി സേവിച്ച കാർ വന്നു ഇടിക്കുകയായിരുന്നു. അതിന് ശേഷം കാർ നിർത്താതെ പോയി.
യുവാവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ ഇരയുടെ ബന്ധുക്കളും ട്രേഡ് യൂണിയൻ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. സൂര്യനാരായണയുടെ കുടുംബത്തിലെ ഒരാൾക്ക് ജോലിക്കും രണ്ടു മക്കൾക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തു. മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മന്ത്രിയുടെ വീടിന് മുമ്പിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
Post Your Comments