KasargodKeralaNattuvarthaLatest NewsNews

ആദ്യ ഭാര്യ ഒളിച്ചോടി, ഭാര്യയുടെ അനുജത്തിയെ കെട്ടി: മക്കളെ കൂട്ടി സുഹൃത്തിനൊപ്പം അവളും ഒളിച്ചോടി

കാഞ്ഞങ്ങാട്: ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി വീട്ടമ്മ. ഇടുക്കി സ്വദേശിയായ സതീശന്റെ പരാതിയിൽ ഭാര്യ രാജിതയ്‌ക്കെതിരെ പോലീസ് കേസെടുത്തു. സതീശന്റെ രണ്ടാമത്തെ ഭാര്യയാണ് രജിത. സതീശന്റെ ആദ്യഭാര്യ വർഷങ്ങൾക്ക് മുൻപ് ഇയാളുടെ സുഹൃത്തായ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി പോയിരുന്നു. പിന്നീട് ആദ്യഭാര്യയുടെ അനുജത്തിയെ സതീശൻ വിവാഹം കഴിക്കുകയായിരുന്നു. ഇവരാണ് ഇപ്പോൾ സുഹൃത്തിനൊപ്പം ഒളിച്ചോടിയത്.

ആദ്യ ഭാര്യയുമായുള്ള ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഭാര്യയുടെ അനുജത്തിയെ കെട്ടി സമാധാന ജീവിതം നയിച്ച് വരികയായിരുന്നു സതീശൻ. സതീശന്റെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ സുനിലിനൊപ്പമാണ് രജിത ഒളിച്ചോടിയത്. ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അടുപ്പത്തിലായിരുന്നു എന്നാണു റിപ്പോർട്ട്. പതിമൂന്നും നാലും വയസുള്ള രണ്ട് മക്കളെയും കൂട്ടിയാണ് യുവതി കാമുകനൊപ്പം പോയത്. സതീശന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button