KeralaLatest NewsNews

ശബരിമലയിൽ പൊലീസ് നടപ്പാക്കുന്ന വെർച്വൽ ക്യൂ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: ക്ഷേത്ര തന്ത്രി

പത്തനംതിട്ട : ശബരിമലയിൽ പൊലീസിന്റെ വെർച്വൽ ക്യൂവിനെതിരെ ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരര്. തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് പൊലീസിന്റെ വെർച്വൽ ക്യൂവിനെതിരെ ക്ഷേത്ര തന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ദേവസ്വം ബോർഡിനെ മാറ്റിനിർത്തി പൊലീസ് നടപ്പാക്കുന്ന വെർച്വൽ ക്യൂ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മാത്രം വെർച്വൽ ക്യൂ കൈകാര്യം ചെയ്യുന്ന രീതിയാണുള്ളത്. അതിന് പകരമായി ദേവസ്വം ബോർഡും പൊലീസും ചേർന്ന് വെർച്വൽ ക്യൂ നടപ്പാക്കുകയായിരുന്നുവെങ്കിൽ നല്ലതായിരുന്നു എന്നും ക്ഷേത്ര തന്ത്രി പറഞ്ഞു. ഇപ്പോൾ നടപ്പാക്കുന്ന രീതിയോട് ദേവസ്വം ബോർഡിനും എതിർപ്പും പരാതിയുമുണ്ട്. വെർച്വൽ ക്യൂ. എടുത്ത് കളയേണ്ട സമയമായെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  ഞായറാഴ്ച വി​വാ​ഹം നി​ശ്ച​യിച്ചു : പിന്നാലെ യു​വ​തി കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യിൽ

ദേവസ്വം ബോർഡിനെ നിലനിർത്തുന്നത് ശബരിമലയിലെ വരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വരുമാനത്തിൽ കോട്ടം പറ്റിയാൽ ദേവസ്വം ബോർഡിനെ മുഴുവൻ ബാധിക്കുമെന്നും കണ്ഠരര് രാജീവരര് കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments


Back to top button