11 November Thursday

പാലോട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 11, 2021

പാലോട്> തിരുവനന്തപുരം പാലോട് പെരിങ്ങമലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പെരിങ്ങമല പറങ്കിമാംവിള നൗഫര്‍ മന്‍സില്‍ നാസില ബീഗം  (42) ആണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ റഹീമിനെ കാണാനില്ല. കൊലപാതക കാരണം എന്തെന്ന്  വ്യക്തമല്ല. റഹിം തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലര്‍ക്കാണ്. നാസിലയുടെ കുടുംബ വീട്ടിലാണ് സംഭവം.

    വ്യാഴാഴ്ച രാവിലെ 7ന് നാസിലയുടെ ഉമ്മ  ബെഡ്‌റൂമിലെ കതക് തുറന്ന് നോക്കിയപ്പോഴാണ് നാസില ബീഗത്തെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിച്ചു. നാട്ടുകാര്‍ പാലോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റൂറല്‍ എസ്പി സ്ഥലത്തെത്തി അന്വേഷണം നടത്തി



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top