
ചെന്നൈ : പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജയ്‌ക്ക് ഇന്റർനാഷണൽ സൗണ്ട് ഫ്യൂച്ചർ പുരസ്‌കാരം . കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘ഫരിഷ്‌തോ’ എന്ന ആനിമേഷൻ വീഡിയോയാണ് പുരസ്‌കാരത്തിന് അർഹമായത് . ഖദീജയുടെ ആദ്യ സംഗീത സംരംഭമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ ഈ സംഗീത ആൽബത്തിൽ മുന്ന ഷൗക്കത് അലിയുടേതാണ് വരികൾ.
പല നാടുകളിലൂടെ തീർത്ഥാടനം തുടരുന്ന പെൺകുട്ടി ലോകശാന്തിക്ക് വേണ്ടി നടത്തുന്ന പ്രാർത്ഥനയാണ് ‘ഫരിഷ്‌തോ’യിൽ ചിത്രീകരിച്ചിരിക്കുന്നത് .മകൾക്ക് പുരസ്‌കാരം ലഭിച്ച വിവരം റഹ്‌മാൻ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പുരസ്‌കാരം ലഭിച്ച ഫരിഷ്‌തോയിൽ റഹ്മാൻ തന്നെയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. നേരത്തെ അന്താരാഷ്‌ട്ര ഷോർട്ട് ഫിലിം മത്സരത്തിൽ മറ്റൊരു പുരസ്‌കാരവും ഫരിഷ്‌തോ സ്വന്തമാക്കിയിരുന്നു.
Post Your Comments