
വടക്കാഞ്ചേരി: മാലിന്യം തള്ളിയ കവറിൽ നിന്ന് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തി. കുറാഞ്ചേരിയിലാണ് സംഭവം. നഗരസഭയുടെ ആരോഗ്യ വിഭാഗം മാലിന്യക്കൂമ്പാരത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.
നഗരസഭ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് അസി. ഇൻസ്പെക്ടർ ടി.എസ്. പ്രമോദ്, പ്രിവൻറിവ് ഓഫിസർ എം.ആർ. രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വത്സരാജ്, ജോസ്, റെനിൽ രാജ്, ഡ്രൈവർ രമേശ് എന്നിവരടങ്ങുന്ന സംഘത്തിന് കഞ്ചാവ് പാക്കറ്റുകൾ കൈമാറി.
Read Also: അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം : പ്രതി അറസ്റ്റില്‍
മാത്രമല്ല നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നഗരസഭ സെക്രട്ടറി കെ.കെ. മനോജ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവൻ സാഹിറ എന്നിവരും മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാരും സംഭവസ്ഥലം സന്ദർശിച്ചു.
Post Your Comments