11 November Thursday

വീണ്ടും പുകഞ്ഞ്‌ വീഡിയോ വിവാദം; പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Nov 11, 2021

കൊച്ചി > പ്രതിപക്ഷനേതാവ്‌ വി ഡി സതീശനെതിരെ പ്രചരിച്ച വീഡിയോ വിവാദം വീണ്ടും പുകയുന്നു.  കോൺഗ്രസിന്റെ മുൻ പ്രാദേശിക നേതാവിന്റെ കുടുംബാംഗമായ സ്ത്രീ,  പ്രതിപക്ഷ നേതാവിനെതിരെ  വളരെ മോശം പരാമർശങ്ങൾ നടത്തുന്ന വീഡിയോയെ ചൊല്ലിയുള്ള വിവാദമാണ്‌ അദ്ദേഹത്തിന്റെ പരാതിയെതുടർന്ന്‌ വീണ്ടും ചർച്ചയായത്‌.

നവംബർ അഞ്ചിന്‌ ആദ്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ അത്‌  അബദ്ധം പറ്റിയതാണെന്നു പറഞ്ഞ്‌ പുതിയ വീഡിയോയുമായി സ്‌ത്രീ രംഗത്തുവന്നെങ്കിലും ഒരു വ്യക്തി പ്രേരിപ്പിച്ചതുകൊണ്ടാണ്‌ ആ വീഡിയോ ചെയ്‌തതെന്ന്‌ രണ്ടാമത്തെ വീഡിയോയിൽ പറയുന്നുണ്ട്‌. ഈ വീഡിയോയുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ്‌  പ്രതിപക്ഷ നേതാവു മുഖ്യമന്ത്രിക്കു പരാതി നൽകിയത്‌.  എല്ലാവർക്കുമെതിരെ  ഐടി നിയമപ്രകാരം കേസെടുത്ത്‌ അന്വേഷിക്കണമെന്നാണ്‌ വി ഡി സതീശൻ പരാതിയിൽ പറയുന്നത്‌. 

പ്രതിപക്ഷനേതാവിന്റെ അടുത്ത അനുയായിയായിരുന്ന മുൻ  പ്രാദേശിക നേതാവിന്റെ കുടുംബാംഗം തന്നെയാണ്‌  വിവാദ വീഡിയോയും തിരുത്തു വീഡിയോയുമായി രംഗത്തുവന്നിട്ടുള്ളത്‌ . അതിൽ പ്രേരിപ്പിച്ചെന്നു പറയുന്ന വ്യക്തിയാകട്ടെ  കോൺഗ്രസിൽ നിന്നു നേരത്തെ പുറത്താക്കിയയാളുമാണ്‌. ഇതേതുടർന്ന്‌ പറവൂരിലെ കോൺഗ്രസിലും വീഡിയോ വിവാദം വലിയ ചർച്ചയാകുകയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top