
മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണവും, മലപ്പുറം സ്വദേശികളായ രവീന്ദ്രനില്‍ നിന്ന് 2 കിലോ സ്വര്‍ണവും, അബ്ദുള്‍ ജലീല്‍ നിന്ന് 355 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇതിന് ഒരുകോടി 90 ലക്ഷം രൂപ വിലവരുമെന്നാണ് കണക്ക് കൂട്ടൽ.
Read Also : ആദ്യ ഭാര്യ ഒളിച്ചോടി, ഭാര്യയുടെ അനുജത്തിയെ കെട്ടി: മക്കളെ കൂട്ടി സുഹൃത്തിനൊപ്പം അവളും ഒളിച്ചോടി
പിടിയിലായ ഇവര്‍ വിവിധ വിമാനത്തില്‍ വന്നവരാണ്. ഒരേ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിപ്പൂരില്‍ നിന്ന് വ്യാപകമായി സ്വര്‍ണം പിടികൂടിയിരുന്നു.
Post Your Comments