
അഞ്ചല്‍ : യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വിളക്കുപാറ സ്വദേശികളായ സജിവിലാസത്തില്‍ സതീഷ് (42), ഉഷസ്സില്‍ സുധീഷ് (46), പ്രശാന്ത് ഭവനില്‍ പ്രദീപ് (44), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏരൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വിളക്കുപാറ രഞ്ജിത്ത്ഭവനില്‍ രതീഷിന്റെ വീട്ടില്‍ ആണ് അതിക്രമിച്ചു കയറി ആക്രമിച്ചത്. രതീഷിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.
Read Also: അമിത വണ്ണം കുറയ്ക്കാൻ ജീരക വെള്ളം ഇങ്ങനെ കുടിക്കൂ
വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന മോട്ടോര്‍ എടുത്തു കൊണ്ടുപോയിട്ട് മടക്കി കൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments