
അബുദാബി: കോവിഡ് വ്യാപനത്തിനിടയിലും അഭിമാന നേട്ടം സ്വന്തമാക്കി അബുദാബി. യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതിയാണ് അബുദാബി കരസ്ഥമാക്കിയത്. യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്ക് ആണ് അബുദാബിയെ സംഗീത നഗരമായി പ്രഖ്യാപിച്ചത്.
ബ്രിട്ടനിലെ ലിവർപൂൾ, ന്യുസീലൻഡിലെ ഓക്ലാൻഡ്, സ്‌പെയിനിലെ സെവില, ഇന്ത്യയിലെ ചെന്നൈ എന്നീ സംഗീത നഗരങ്ങളുടെ ശ്രേണിയിലേക്കാണ് അബുദാബിയെത്തിയിരിക്കുന്നത്. സാംസ്‌കാരിക, ക്രിയാത്മക വ്യവസായങ്ങളെ വികസിപ്പിക്കുന്ന അബുദാബിയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്താൻ യുനെസ്‌കോയുടെ പുതിയ ബഹുമതി സഹായിക്കുമെന്ന് സാംസ്‌കാരിക, യുവജന മന്ത്രി നൂറാ ബിൻത് മുഹമ്മദ് അൽ കാബി അറിയിച്ചു.
Post Your Comments