11 November Thursday

'നിറവ് 2021' ന്റെ ആദരിക്കല്‍ ചടങ്ങ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 11, 2021

കുവൈറ്റ് സിറ്റി> അറുപതിന്റെ നിറവിലെത്തിയ സാം പൈനുംമൂട്, എ ഐ കുര്യന്‍, എം വി ജോണ്‍, ജോര്‍ജ് ഈപ്പന്‍ എന്നിവരെ 'നിറവ് 2021' ആദരിച്ചു.മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് കുവൈറ്റ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയാണ്  പരിപാടി സംഘടിപ്പിച്ചത്.
 
 സാം പൈനുംമൂട് നിലവില്‍ കുവൈറ്റ് ലോക കേരള സഭാംഗവും അലുമിനിയുടെ രക്ഷാധികാരിയുമാണ്.എ ഐ കുര്യന്‍,  എം വി ജോണ്‍ എന്നിവര്‍ അലുമിനി അഡൈ്വസറി ബോര്‍ഡ് അംഗമാണ്. ജോര്‍ജ് ഈപ്പനാണ് പ്രഥമ സെക്രട്ടറി. ഇവര്‍ക്ക് അലുമിനി അംഗങ്ങള്‍ ആശംസാ പത്രവും പൊന്നാടയും നല്‍കി ആദരിച്ചു.

ചടങ്ങില്‍ പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് ചെറുകോല്‍ സ്വാഗതവും ട്രഷറര്‍ സംഗീത് സോമനാഥ് നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കണ്‍വീനര്‍മാരായി ബാബുജി ബത്തേരി , പൗര്‍ണ്ണമി സംഗീത്,  ശ്യാം ശിവന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. ചെസ്സില്‍ രാമപുരം, നിസ്സാര്‍ കെ റഷീദ്, ജിജു ലാല്‍ എന്നിവര്‍ ആശംസ അറിയിച്ചു. ബി എം സി മ്യൂസിക്ക് ടീമിന്റെ ഗാനമേളയും വിവിധ പ്രോഗ്രാമുകളും അരങ്ങേറി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top