
ചെങ്ങന്നൂർ: ആൾത്താമസമില്ലാത്ത ഇരുനില വീട്ടിൽ നിന്ന് 2.8 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. മുണ്ടൻകാവിന് സമീപത്തെ വീട്ടിൽ നിന്നാണ് കഞ്ചാവുമായി രണ്ടുപേർ പിടിയിലായത്.
പുലിയൂർ ചാന്തുപുരത്തിൽ വീട്ടിൽ കെ. ജോൺ (40), പത്തനംതിട്ട മല്ലപ്പള്ളി കല്ലൂപ്പാറ കുടമാൻകുളം കുന്നംതടത്തിൽ വീട്ടിൽ കെ.ജി. ഗോപു (26) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണും 8500 രൂപയും പൊലീസ് കണ്ടെടുത്തു. ഇവരുടെ ബൈക്ക്, സ്കൂട്ടർ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇൻസ്പെക്ടർ ആർ. ജയരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments