
നെടുങ്കണ്ടം: സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് യുവതികളെയും വീട്ടമ്മമാരെയും ഹണി ട്രാപ്പിൽപ്പെടുത്തി പണംതട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. കൊല്ലം ശൂരനാട് സ്വദേശി രഞ്ജിത്ത് ആർ.പിള്ള (29) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്.
Also Read : പെന്‍ഷന്‍ തുക വായ്പയിൽ വകയിരുത്തി : വയോധികയുടെ പരാതിയിൽ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്
അജയ് ആർ എന്ന പേരിൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഉണ്ടാക്കിയ അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സൈന്യത്തിലെ ഉന്നത സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ യൂണിഫോം ധരിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത്. വലിയ സുഹൃത്ത് വലയങ്ങൾ ഉണ്ടാക്കിയെടുത്ത് വൻ തട്ടിപ്പാണ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഓൺലൈനിൽ യുവതികളും വീട്ടമ്മമാരുമായി ബന്ധം സ്ഥാപിക്കുന്ന പ്രതി വിവാഹ വാഗ്ദാനം നൽകി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കും. തുടർന്ന് ഇവ ബന്ധുക്കൾക്ക് അയച്ചുനൽകുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത്. നെടുങ്കണ്ടം സ്വദേശിയായ പതിനേഴുകാരിയുടെ പരാതിയിൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായത്.
Post Your Comments