
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരംമുറിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ യോഗത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സെപ്തംബര്‍ 17ന് മരംമുറിക്കുന്നതിന് അനുമതി നല്‍കിയുള്ള തീരുമാനം എടുത്തതായി അറിയില്ലെന്നും, വകുപ്പ് സെക്രട്ടറി പറഞ്ഞത് വിശ്വസിക്കാനേ തനിക്ക് കഴിയൂ എന്നും മന്ത്രി പറഞ്ഞു.
Also Read:നാല് കാമുകിമാരും ഒരേ സമയത്ത് വീട്ടിൽ വന്നു : വിഷം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്
‘നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ല. യോഗം നടന്നാല്‍ മിനുറ്റ്സ് ഉണ്ടാകുമല്ലോ. അങ്ങനെ ഒരു മിനുറ്റ്സ് ഇല്ല. മരംമുറിക്ക് അനുമതി കൊടുത്ത ഉത്തരവില്‍ ജലവിഭവ വകുപ്പിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ? ഉത്തരവ് തിരുത്തിയല്ലോ. ഇനി എന്തിനാണ് വിവാദം’, റോഷി ആഗസ്റ്റിന്‍ ചോദിച്ചു.
‘നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നെന്ന് വനംമന്ത്രി പറഞ്ഞത് തെറ്റായി കാണുന്നില്ല. ഒന്നാം തിയ്യതി യോഗം ചേര്‍ന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കും. ദിവസേന നടക്കുന്ന യോഗങ്ങളെക്കുറിച്ച് മന്ത്രിമാര്‍ അറിയണമെന്നില്ല. മരംമുറിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ യോഗത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്’, മന്ത്രി വ്യക്തമാക്കി.
Post Your Comments