Latest NewsNewsInternational

‘അറുപത് ദിവസത്തിനുള്ളിൽ പാകിസ്ഥാനിൽ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കും‘: പ്രവചനവുമായി പാക് രാഷ്ട്രീയ നേതാവ്

ഇസ്ലാമാബാദ്: അറുപത് ദിവസത്തിനുള്ളിൽ പാകിസ്ഥാനിൽ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്ന് പാക് രാഷ്ട്രീയ നേതാവ് ഫൈസൽ റാസ അബീദി. യുദ്ധസമയത്ത് രക്ഷപ്പെടാനായി വീടിനു താഴെ ബങ്കറുകളുണ്ടാക്കാൻ തുടങ്ങാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഏതോ ഒരു രഹസ്യ സന്ദേശം ഡീക്കോഡ് ചെയ്താണ് താൻ ഈ പ്രവചനത്തിൽ എത്തിച്ചേ‍ർന്നതെന്നാണ് അബീദി പറയുന്നത്.

Also Read:ബുർജ് ഖലീഫയിലും ‘കുറുപ്പ്‘ തരംഗം: ആവേശത്തിൽ ദുൽഖറും ആരാധകരും

ഇറാനെതിരായ ആക്രമണത്തിന് മുമ്പ് ലോകശക്തികൾ ആദ്യം പാകിസ്താൻ പിടിച്ചെടുക്കുമെന്നും സ്വകാര്യ ചാനലിൽ ചർച്ചയ്ക്കിടെ അബീദി പറഞ്ഞു. കൊറോണ വൈറസും പെട്രോളും തമ്മിൽ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ ഒരു അവസരമായി ഉപയോഗിച്ച്, എണ്ണ വില കുറയ്‌ക്കുകയും ലോകശക്തികൾ അടുത്ത 100 വർഷത്തേക്ക് എണ്ണ സംഭരിക്കുകയും ചെയ്തു. ഇപ്പോൾ ഡോളർ വിനിമയം നിയന്ത്രിക്കുന്ന ആളുകളാണ് എണ്ണ വിലയും നിയന്ത്രിക്കുന്നതെന്നും അബീദി കൂട്ടിച്ചേർത്തു.

അതേസമയം അബീദിക്ക് ഭ്രാന്താണെന്നും അയാൾ മുഴുക്കുടിയൻ ആണെന്നുമാണ് അബീദിയുടെ വീഡിയോക്ക് താഴെ പലരും കമന്റ് ചെയ്തത്. എന്നാൽ അബീദി മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിട്ടുണ്ടെന്നും ഇതും അതുപോലെയാകുമെന്നും മറ്റ് ചിലർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button