ന്യൂഡൽഹി
സിൻഘു അതിർത്തിയിൽ വീണ്ടും കർഷക ആത്മഹത്യ. 45കാരനായ ഗുർപ്രീത് സിങ് എന്ന കർഷകനാണ് സിൻഘുവിലെ സമരസ്ഥലത്തിന് സമീപത്തായി തൂങ്ങിമരിച്ചത്. പഞ്ചാബിലെ ഫത്തേഹ്‌ഗഢ് സാഹിബ് സ്വദേശിയാണ്. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി സോനിപ്പത്ത് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 3–-4 മാസമായി ഗുർപ്രീത് സിങ് സമരവേദിയിലുണ്ടെന്ന് കർഷക നേതാക്കൾ പറഞ്ഞു. ഡൽഹി അതിർത്തി കേന്ദ്രീകരിച്ചുള്ള കർഷകരുടെ സമരം നവംബർ 26ന് ഒരു വർഷം തികയാനിരിക്കെയാണ് വീണ്ടും കർഷക ആത്മഹത്യ. കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ച് നേരത്തേ സമരവേദിയിൽ കർഷകർ ആത്‌മഹത്യ ചെയ്‌തിരുന്നു. ഇതുവരെ, അറുന്നൂറോളം കർഷകർ മരിച്ചതായാണ് കർഷക സംഘടനകൾ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..