
മുംബൈ: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് തിരിച്ചുവരവ് നടത്തി ലാവ. ലാവ അഗ്നി 5ജി എന്നാണ് ലാവയുടെ പുതിയ ഫോണിന്‍റെ പേര്. അത്ഭുതപ്പെടുത്തുന്ന വിലയും പ്രത്യേകതകളുമാണ് ലാവ. ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് ‘തദ്ദേശീയ ബ്രാന്‍റ്’ എന്ന പേരോടെ ഗംഭീര തിരിച്ച് വരവാണ് ലാവ അഗ്നി 5ജിയിലൂടെ ലാവ പ്രതീക്ഷിക്കുന്നത്.
ഫോണിന്റെ ഫീച്ചറുകളെയും രൂപകല്‍പനയെയും കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സെല്‍ഫി ക്യാമറയ്ക്കായി പഞ്ച്-ഹോള്‍ കട്ട്ഔട്ടിനൊപ്പം 90Hz റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയാണ് പുതിയ ലാവ ഫോണില്‍ ഉണ്ടാവുകയെന്ന് ഇവ സൂചിപ്പിക്കുന്നു. ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 810 5ജി ചിപ്സെറ്റാണ് ഇതിലുള്ളത്. 5,000 എംഎഎച്ച് ആണ് ബാറ്ററി. കണക്റ്റിവിറ്റിക്കായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് പ്രതീക്ഷിക്കുന്നു. സമീപത്തായി 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും ഇരുവശത്തും സ്പീക്കര്‍ ഗ്രില്ലും ഉണ്ടാകും.
ലാവ അഗ്നി 5G ആന്‍ഡ്രോയിഡ് 11-ലായിരിക്കും പ്രവര്‍ത്തിക്കുക. പിന്നില്‍ മൂന്നു ക്യാമറകളും ഒരു എല്‍ഇഡി ഫ്‌ലാഷും ഉണ്ടാകും. 64 മെഗാപിക്‌സലിന്റേതാണ് പ്രൈമറി ക്യാമറ. കമ്പനി ഇതുവരെ പങ്കിട്ട ചിത്രങ്ങളില്‍ ഫിയറി ബ്ലൂ എന്ന ഒറ്റ ബ്ലൂ കളര്‍ ഓപ്ഷന്‍ മാത്രമാണ് കാണുന്നത്. ഫോണിന്റെ വലതുവശത്താണ് പവര്‍ ബട്ടണ്‍, എതിര്‍വശത്ത് വോളിയം നിയന്ത്രിക്കാനുള്ള ബട്ടനുകളും കാണാം.
Read Also:- ചർമ്മകാന്തി വീണ്ടെടുക്കാൻ!
ലാവ അഗ്നി 5ജി സ്മാർട്ട്ഫോണ്‍ ഒരു മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണാണ്. ഇതിന്‍റെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്. എന്നാൽ ഈ ഫോണ്‍ പ്രീ-ഓർഡർ ചെയ്ത് സ്വന്തമാക്കുന്നവര്‍ക്ക് 2000 രൂപയുടെ കിഴിവ് ലാവ ഒരുക്കുന്നു. ഇതിലൂടെ ലാവ അഗ്നി 5ജി ഫോണിന്റെ വില 17,999 രൂപയായി കുറയുന്നു. ലാവയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ ഓഫര്‍ ലഭ്യമാണ്. എന്നാല് ഫോണ്‍ എന്ന് വിപണിയില്‍ ലഭ്യമാകും എന്ന് ഇതുവരെ ലാവ വ്യക്തമാക്കിയിട്ടില്ല. ഫിയറി ബ്ലൂ നിറത്തിലാണ് ലാവ അഗ്നി 5ജി എത്തുന്നത്.
Post Your Comments