
ലണ്ടൻ: പാകിസ്താനി സാമൂഹ്യ പ്രവർത്തകയും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. ബ്രിട്ടണിലെ ബെർമിങ്ഹാമിലുള്ള വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. നാല് മാസങ്ങൾക്ക് മുൻപ് മലാല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ചയാക്കുന്നത്.
‘എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്തിനാണ് ആളുകൾ കല്യാണം കഴിക്കുന്നത് എന്ന്. താൻ എന്നെങ്കിലും വിവാഹിതയാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ജീവിതത്തിൽ മറ്റൊരാൾ കൂടി വേണമെന്ന് തോന്നുകയാണെങ്കിൽ തന്നെ എന്തിനാണ് വിവാഹഉടമ്പടിയിൽ ഒപ്പ് വെയ്ക്കുന്നത്? രണ്ട് പേർക്കും ലിവിങ് ടുഗെദർ ആയി ജീവിച്ചാൽ പോരെ’, ജൂണിൽ മലാല വ്യക്തമാക്കിയിരുന്നു.
Also Read:സർക്കാരിന് ശബരിമലയോട് അവഗണന: പരമ്പരാഗത ആചാരങ്ങൾ മുടക്കുന്നുവെന്ന് പന്തളം കൊട്ടാരം
നാല് മാസങ്ങൾക്ക് ശേഷം മലാല തന്നെയാണ് താൻ വിവാഹിതയായെന്ന കാര്യം സമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. ‘ ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാൻ ഞാനും അസ്സറും തീരുമാനിച്ചു’ മലാല വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദിച്ച മലാലയ്ക്ക് സ്വന്തം നാടായ പാകിസ്താനിൽ വെച്ച് 2012-ൽ താലിബാനികളുടെ വെടിയേറ്റിരുന്നു. ഗുൽമകായ് എന്ന ബ്ലോഗിലൂടെയാണ് ലോകത്തോട് സംവദിച്ചത്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് സ്ഥിര താമസം.
Post Your Comments