ഗ്ലാസ്‌ഗോ
2022 അവസാനത്തോടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കുന്നതിന് ആവശ്യമായ നടപടികള്‍ ശക്തിപ്പെടുത്താന്‍ രാജ്യങ്ങളോട് അഭ്യർഥിക്കുന്ന കരട് കരാര്‍ യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടി (സിഒപി 26) പ്രസിദ്ധീകരിച്ചു. ആഗോളതാപനത്തിന്റെ പ്രത്യാഘാതം നേരിടാൻ ദരിദ്ര രാജ്യങ്ങൾക്ക് കൂടുതൽ സഹായം ലഭ്യമാക്കണമെന്നും ഇതിനായി പ്രതിവർഷം 10,000 കോടി ഡോളര്‍ സമാഹരിക്കാനും കരട് നിര്‍ദേശിക്കുന്നു.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് നെറ്റ്-സീറോയിലെത്തിക്കാനും അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കാനുമുള്ള ദീർഘകാല പദ്ധതി രേഖകൾ അടുത്ത വർഷം അവസാനത്തോടെ രാജ്യങ്ങൾ സമർപ്പിക്കണം. ഈ അഭ്യർഥനയോട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് സുപ്രധാനമാണ്.
വരും മലിനീകരണമില്ലാത്ത കാറുകള്‍
2040-ൽ മലിനീകരണമില്ലാത്ത കാറുകളുടെ ഉത്പാദനത്തിലേക്ക് നീങ്ങാനുള്ള കരാറിൽ ഒപ്പ് വച്ച് വാഹന നിർമാതാക്കളും രാജ്യങ്ങളും. ക്യാനഡ, ചിലി, ഡെൻമാർക്ക്, ഇന്ത്യ, ന്യൂസിലാൻഡ്, പോളണ്ട്, സ്വീഡൻ, തുർക്കി, ബ്രിട്ടൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ കരാറിന് പിന്തുണ നൽകി. ഫോർഡ്, ജനറൽ മോട്ടോഴ്‌സ്, മെഴ്‌സിഡസ് ബെൻസ്, വോൾവോ എന്നിവയടക്കമുള്ള കമ്പനികളും പദ്ധതിയിൽ ഒപ്പുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..