
ദുബായ്: യുഎഇയിലുടനീളമുള്ള പള്ളികളിൽ നാളെ നല്ല മഴ ലഭിക്കാനുള്ള പ്രാർത്ഥന നടക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.
അബുദാബിയിൽ ഉച്ചയ്ക്ക് 12 മണിക്കും ദുബായിയിൽ 11.56 നും ഷാർജയിൽ 11.55 നും അജ്മാനിൽ 11.54 നും ഉമ്മുൽ ഖുവൈനിൽ 11.54 നും റാസൽ ഖൈമയിൽ 11.53 നും ഫുജെറയിൽ 11. 51 നും അൽഐനിൽ 11.54 നും അൽ ദഫ്രയിൽ 12.02 നുമാണ് പ്രാർത്ഥന നടക്കുന്നത്.
Read Also: മാനവ സാഹോദര്യത്തിന്റെ സന്ദേശം: അബുദാബി അക്ഷർധാം ക്ഷേത്രത്തിന്റെ ആദ്യ ശില സ്ഥാപിച്ചു
Post Your Comments