തിരുവനന്തപുരം
മുല്ലപ്പെരിയാർ വിഷയത്തിൽ പാർടിക്കും എൽഡിഎഫിനും വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ഉറപ്പുവരുത്തി പ്രശ്നം കൈകാര്യം ചെയ്യണമെന്നാണ് നിയമസഭ അംഗീകരിച്ച പ്രമേയം. അതിൽ ഉറച്ചുനിൽക്കും.
വ്യത്യസ്തമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ സർക്കാർ പരിശോധിക്കും. പാർടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്ന കാര്യത്തിൽ മാധ്യമങ്ങൾ കാണിക്കുന്ന താൽപ്പര്യത്തിൽ സന്തോഷമുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..