11 November Thursday

ഗോത്ര സമര സേനാനികള്‍ക്കായി മ്യൂസിയം ഒരുങ്ങുന്നു; ധാരണാപത്രം ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Nov 11, 2021

തിരുവനന്തപുരം > ഗോത്ര സമര സേനാനികള്‍ക്കായി മ്യൂസിയം ഒരുങ്ങുന്നു. കോഴിക്കോട് കിര്‍ത്താഡ്‌സ് കാമ്പസില്‍ ഒരുക്കുന്ന മ്യൂസിയത്തിന്റെ ധാരണാപത്രം മന്ത്രി കെ രാധാകൃഷ്ണന്റെ  സാന്നിധ്യത്തില്‍ ഒപ്പിട്ടു. ഒരു സാധാരണ മ്യൂസിയം എന്നതിലുപരി ഗവേഷണം, ഗോത്ര സമുദായാംഗങ്ങളുടെ വിദ്യാഭ്യാസ - തൊഴില്‍ മേഖലകളില്‍ കൂടി സജീവമായി ഇടപെടാനുള്ള ഒരിടം എന്ന നിലയില്‍ കൂടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ളയും കിര്‍ത്താഡ്സ് ഡയറക്ടര്‍ ഡോ. എസ് ബിന്ദുവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥും സന്നിഹിതനായി.

തെക്കേയിന്ത്യയില്‍ നടന്ന ആദ്യ ബ്രിട്ടീഷ് വിരുദ്ധ സായുധ കലാപമാണ് പഴശി കലാപം. ഈ പോരാട്ടത്തിന്റെ ചരിത്രത്തില്‍  വയനാട്ടിലെ കുറിച്യ സമുദായമാണത് മുന്നില്‍ നിന്ന് നയിച്ചതെന്ന് കാണാം. എന്നാല്‍ ഗോത്ര സേനാനി എന്ന നിലയില്‍ തലയ്ക്കല്‍ ചന്തു എന്ന പേര് മാത്രമാണ് രേഖകളിലുള്ളത്. എന്നാല്‍ ഈ പേരിനു പുറമേ അതിലുമേറെ അറിയപ്പെടാത്ത, രേഖപ്പെടുത്താത്ത പേരുകളാണ് അനവധി. വയനാട് ജില്ലയെ കേന്ദ്രമാക്കി ഒരു ഹെറിറ്റേജ് യാത്രാ പദ്ധതി കൂടി ഈ മ്യൂസിയം ലക്ഷ്യമിടുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top