
ചെന്നൈ: ദിവസങ്ങളിലായി കനത്ത മഴ പെയ്യുകയാണ് ചെന്നൈയിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത് കനത്തമഴയിൽ അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ച വനിതാ എസ്.ഐ ആണ്. സെമിത്തേരിയിൽ അബോധാവസ്ഥ യിൽ കിടന്ന യുവാവിനെ തോളില്‍ ചുമന്നു ഓട്ടോയില്‍ കയറ്റിയ എസ് ഐയ്ക്ക് കയ്യടി നൽകുകയാണ് ഉദ്യോഗസ്ഥരും സോഷ്യൽ മീഡിയയും.
read also: നാസിലയുടെ കൊലപാതകം: രാത്രിയിൽ ഭർത്താവ് മയക്കുമരുന്ന് കലര്‍ന്ന മിഠായി നല്‍കിയ ശേഷം
എല്ലാവരും മരിച്ചെന്ന് കരുതിയ യുവാവിനു രാജേശ്വരിയുടെ സമയോജിതമായ ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചു കിട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ, ചെന്നൈയിലെ വെള്ളത്തില്‍ മുങ്ങിയ കില്‍പോക്കിലെ സെമിത്തേരിയില്‍ ഒരു യുവാവിന്റെ മൃതദേഹം കിടക്കുന്നു എന്ന ഫോൺ കോളിനെ തുടർന്ന് സ്ഥലം പരിശോധിക്കാൻ എത്തിയതാണ് രാജേശ്വരി. യുവാവിനെ പരിശോധിച്ചപ്പോള്‍ നേരിയ പള്‍സ് ഉണ്ടെന്ന് മനസിലായതിനെ തുടർന്ന് ഒട്ടും വൈകാതെ തോളിലെടുത്ത് ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സെമിത്തേരിയില്‍ ജോലി ചെയ്യുന്ന ഉദയ്കുമാര്‍ എന്ന യുവാവാണ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയഞ്ചുകാരനായ യുവാവിനെ എടുത്ത് വരുന്ന രാജേശ്വരിയെയും, ഓട്ടോയില്‍ കയറ്റുന്നതും ഉള്‍പ്പടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം രാജേശ്വരിയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments