
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. തോരാ മഴയില്‍ ചെന്നൈ നഗരം മുങ്ങി. മഴയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലെ രാജ്യാന്തര സര്‍വീസുകള്‍ അടക്കം എട്ടു വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥ കണക്കിലെടുത്ത് ഉച്ചയ്ക്ക് 1.15 മുതല്‍ ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് അനുവദിച്ചില്ല. അതേസമയം, ഇവിടെ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് തടസമില്ല. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും വഴിതിരിച്ചു വിടും.
Read Also : കൊവിഡ് കേസുകൾ കുതിച്ചുയരുന്നു: ഫ്രാൻസിൽ അഞ്ചാം തരംഗം ആരംഭിച്ചതായി അധികൃതർ
ശക്തമായ മഴയെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബൈക്ക് യാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിലച്ചു. ചെന്നൈയുടെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുന്നൂറോളം വീടുകളും തകര്‍ന്നിട്ടുണ്ട്. പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മറീന ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.
മഴയിലും കാറ്റിലും മറീന ബീച്ചിലെ മണല്‍പ്പരപ്പില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് കാണാനായി അധികൃതരുടെ അറിയിപ്പ് അവഗണിച്ചും എത്തുന്നവരെ നിയന്ത്രിക്കാനായി പ്രദേശത്ത് പൊലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ട്രെയിനുകള്‍ക്കും ദക്ഷിണ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രാക്കില്‍ വെള്ളം കയറിയതോടെ പല ട്രെയിനുകളും വൈകിയാണ് പുറപ്പെടുക. 2015 ലെ പ്രളയത്തിന് ശേഷം തമിഴ്‌നാട്ടില്‍ പെയ്യുന്ന ഏറ്റവും ശക്തമായ മഴയാണിത്.
Post Your Comments