
ജല്‍പായ്ഗുരി : ഒരേ സമയം നിരവധി പേരെ പ്രണയിച്ച യുവാവ് ആത്മഹത്യ ശ്രമംനടത്തി. സുബമോയ് കര്‍ എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ അറിയുകയും ഇയാളെ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് യുവാവ് ഈ കടുംകൈ ചെയ്തത.
കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ഒരു പ്രദേശിക മെഡിക്കല്‍ സ്റ്റോറിലായിരുന്നു സുബമോയ് കര്‍ ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് പരിചയപ്പെട്ട യുവതികളുമായി ഇയാൾ പിന്നീട് അടുപ്പത്തിലായി. എന്നാല്‍ ,ഈ നാല് യുവതികള്‍ക്കും അവരുടെ കാമുകന്‍ ഒരാളാണ് എന്ന് അറിയില്ലായിരുന്നു.
Read Also : ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാം..!!
രണ്ട് ദിവസത്തിന് മുൻപാണ് തങ്ങളെ നാലുപേരെയും പ്രണയിക്കുന്നത് സുബമോയ് കര്‍ ആണെന്ന് യുവതികൾക്ക് മനസിലായത്. ഇതോടെ ഇയാളുടെ വീട്ടിലേക്ക് ഇവർ ഒന്നിച്ച് വരുകയായിരുന്നു. വീട്ടിലെത്തിയ യുവതികള്‍ ഇയാളുമായി തര്‍ക്കത്തിലായി. വലിയ വഴിക്കിലേക്ക് കാര്യങ്ങള്‍ നീങ്ങി. അയല്‍വാസികളും മറ്റും കൂടിയതോടെ. വീട്ടിനകത്തെ മുറിയില്‍ കയറി സുബമോയ് വിഷം കുടിക്കുകയായിരുന്നു.
സുബമോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് മനസിലാക്കിയ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി ഇയാളെ അടുത്തുള്ള മതബംഗ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും ഇയാളെ കുച്ഛ്ബിഹാര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.. ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Post Your Comments