
കായംകുളം: പള്ളിയിലെ വര്‍ഷങ്ങൾ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. കാദീശ ഓര്‍ത്തഡോക്സ് പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചേരാവള്ളി പുലിപ്പറത്തറ വീട്ടിൽ അനിൽ (46), കാര്‍ത്തികപ്പള്ളി മഹാദേവികാട് വടക്കേ ഇലമ്പടത്ത് പ്രസന്നകുമാർ (52), ഇയാളുടെ പെൺസുഹൃത്ത് പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന രതി (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ച ഓട്ടുമണിക്ക് 75 വര്‍ഷം പഴക്കവും 155 കിലോ തൂക്കവുമുണ്ട്. മണി രതിയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് പാലക്കാട് പട്ടാമ്പിയിലുള്ള ആക്രിക്കച്ചവടക്കാരന് വിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൂവരും അറസ്റ്റിലായത്.
ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, പൊലീസുകാരായ രാജേന്ദ്രൻ, സുനിൽ കുമാര്‍, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments