11 November Thursday

തിരുവനന്തപുരത്ത്‌ കാലാവസ്ഥാ കോൺക്ലേവ്‌ ; കാർബൺ ന്യൂട്രൽ കേരളം പദ്ധതി നടപ്പാക്കുന്നതിന് നോഡൽ ഏജൻസിയെ നിയോഗിക്കും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 10, 2021


തിരുവനന്തപുരം
കാലാവസ്ഥാ വ്യതിയാനംമൂലം സംസ്ഥാനത്തുണ്ടായ മാറ്റങ്ങളും ദുരന്തങ്ങളും പഠിക്കാൻ  തിരുവനന്തപുരത്ത്‌ അന്താരാഷ്‌ട്ര കാലാവസ്ഥാ വ്യതിയാന കോൺക്ലേവ് സംഘടിപ്പിക്കുമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. റീബിൽഡ്‌ കേരളയടക്കം ഒട്ടേറെ പദ്ധതി ഈ ദിശയിലുള്ളതാണ്‌. 2035ഓടെ കാർബൺ ന്യൂട്രൽ കേരളം പദ്ധതി നടപ്പാക്കുന്നതിന് നോഡൽ ഏജൻസിയെ നിയോഗിക്കും. കർമപദ്ധതി തയ്യാറാക്കാൻ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചു. ആദ്യ യോഗം  നവംബർ 19 ന് ചേരും.

താപനില വർധന 2011 –-2020ൽ 1850 -–-1900ലേക്കാൾ ശരാശരി 1.09 ഡിഗ്രി കൂടുതലാണ്. കേരള തീരദേശത്തിന്റെ ചില ഭാഗം 2150ഓടെ ജലനിരപ്പ് ഉയർന്ന്‌  നഷ്ടമാകാൻ സാധ്യതയുണ്ടെന്ന്  ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തിൽ കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പഠനം ഡിസംബറിൽ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top