10 November Wednesday

കേരള മാവോയിസ്‌റ്റ്‌ തലവനും വനിതാ കമാൻഡറും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 10, 2021


കൽപ്പറ്റ
കേരളത്തിലെ മാവോയിസ്‌റ്റ്‌ തലവൻ ബി ജി കൃഷ്‌ണമൂർത്തിയും വനിതാ കമാൻഡർ സാവിത്രിയും പൊലീസ്‌ പിടിയിലായി. കേന്ദ്രകമ്മിറ്റിയംഗവും പശ്‌ചിമഘട്ട പ്രത്യേക സോണൽ കമ്മിറ്റി സെക്രട്ടറിയുമാണ്‌ കർണാടക ചിക്‌മംഗളൂരു സ്വദേശി കൃഷ്‌ണമൂർത്തി. ചൊവ്വ രാവിലെ കേരള–-കർണാടക അതിർത്തിയിലാണ്‌ പിടിയിലായത്‌. കർണാടകത്തിൽ അമ്പതോളം കേസിലും കേരളത്തിൽ മൂന്ന്‌ കേസിലും പ്രതിയാണ്‌.

കർണാടക സർക്കാർ അഞ്ച്‌ ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു.കേരളത്തിലെ ചീഫ്‌ കമാൻഡറായ വിക്രം ഗൗഡയുടെ ഭാര്യയാണ്‌ സാവിത്രി. ഇവരുടെ പേരിൽ 18 കേസ്‌ കേരളത്തിലുണ്ട്‌. നാല്‌ ദിവസത്തിനുള്ളിൽ മൂന്ന്‌ മാവോയിസ്റ്റുകളാണ്‌ പിടിയിലായത്‌. ഞായറാഴ്‌ച കണ്ണൂരിൽ ചാലിൽ ബീച്ചിൽവച്ച്‌ രാഘവേന്ദ്ര അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം 27ന്‌ പുൽപ്പള്ളി സ്വദേശി ലിജേഷ്‌ പൊലീസിന്‌ കീഴടങ്ങിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top