ന്യൂഡൽഹി
നാലുകര്‍ഷകരേയും മാധ്യമപ്രവര്‍ത്തകനേയും വണ്ടികയറ്റികൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പക്കൽനിന്ന് പിടിച്ചെടുത്ത തോക്കിൽനിന്ന് നിറയൊഴിച്ചിരുന്നതായി സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. ലഖിംപൂര്‍ ഖേരിയില്‍ ഒക്ടോബർ മൂന്നിന് സമാധാനപൂർവം പ്രതിഷേധിച്ചുമടങ്ങിയ കർഷകർക്കുനേരെ വാഹനമിടിച്ചുകയറ്റിയ ആശിഷ് മിശ്രയും ഗുണ്ടകളും വെടിയുതിർത്തെന്ന് കര്‍ഷകര്‍ വെളിപ്പെടുത്തിയിരുന്നു.
ആശിഷ് മിശ്ര, സഹായി അങ്കിത്ത്‌ദാസ്, ലത്തീഫ് എന്നിവരുടെ തോക്കിൽനിന്ന് നിറയൊഴിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി. മറ്റൊരു സഹായി സത്യപ്രകാശിന്റെ തോക്കിന്റെ പരിശോധനഫലം പുറത്തുവന്നിട്ടില്ല. അതേസമയം, എന്നാണ് തോക്കുകൾ ഉപയോഗിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നില്ലെന്ന് എസ്‌ഐടി ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ മൂന്നിന് തന്നെയാണോ നിറയൊഴിച്ചതെന്ന് വ്യക്തമല്ല. ഈ കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന വേണം. കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രയെ സഹായിക്കാൻ നീക്കം നടക്കുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കേസ് അന്വേഷണമേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ ചുമതലപ്പെടുത്തുമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..