Latest NewsNewsIndia

ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ നിരവധി പേരുമായി അവിഹിതബന്ധം: യുവതിയെ 12 വര്‍ഷത്തേക്ക് നാട് കടത്തി

യുവതിയുടെ ഭര്‍ത്താവ് കേരളത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്.

ദിസ്പൂര്‍: ഭര്‍ത്താവിന്റെ അഭാവത്തില്‍ യുവതിക്ക് ഒന്നിലേറെപ്പേരുമായി വിവാഹേതരബന്ധമുണ്ടെന്നു കണ്ടെത്തിയ യുവതിയെ 12 വര്‍ഷത്തേക്ക് നാട് കടത്തി. അസമിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. ധകുഖാന പോലീസ് സ്‌റ്റേഷന് കീഴിലുള്ള ദിഘോല ചപോരി ഗ്രാമത്തിലെ നാട്ടുകൂട്ടുമാണ് യുവതിയെയും കുടുംബത്തെയും 12 വര്‍ഷത്തേക്ക് നാടുകടത്തിയത്

read also: മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ടു: വിവാഹശേഷം ഒരു മാസത്തിനുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്

യുവതിയുടെ ഭര്‍ത്താവ് കേരളത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഭര്‍ത്താവിന്റെ അഭാവത്തില്‍ യുവതിക്ക് ഒന്നിലേറെപ്പേരുമായി വിവാഹേതരബന്ധമുണ്ടെന്നും യുവതിയെ താക്കീത് ചെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നു. കൂടാതെ ഭര്‍ത്താവിനെ കേരളത്തില്‍ നിന്ന് വിളിച്ചുവരുത്തി, ഗ്രാമവാസികളെല്ലാം ചേര്‍ന്ന് സ്ത്രീയെ അവളുടെ ഭര്‍ത്താവിന് കൈമാറിയെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയും കുടുംബവും ഇനി തങ്ങളുടെ ഗ്രാമത്തില്‍ താമസിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഗ്രാമവാസികള്‍. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് 12 വര്‍ഷത്തേക്ക് നാടുകടത്തുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.

ഞങ്ങളുടെ ഗ്രാമത്തിന്റെ വിശുദ്ധി സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്നാണ് നാട്ടുകാർ പറയുന്നത്

shortlink

Related Articles

Post Your Comments


Back to top button