തിരുവനന്തപുരം > തദ്ദേശ സ്ഥാപനങ്ങളിലെ 32 വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന്. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനും ഉള്‍പ്പെടുന്നു. വോട്ടെണ്ണല്‍ എട്ടിന്. വിജ്ഞാപനം വെള്ളിയാഴ്ച ഇറങ്ങും. 19വരെ നാമനിര്‍ദേശ പത്രിക നല്‍കാം. 20ന് സൂക്ഷ്മപരിശോധന. 22 വരെ പത്രിക പിന്‍വലിക്കാം. കോവിഡ് മാനദണ്ഡം പാലിച്ചാകും തെരഞ്ഞെടുപ്പ് നടപടികളെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡ്/ ഡിവിഷന്‍:
തിരുവനന്തപുരം കോര്‍പറേഷനില്‍ വെട്ടുകാട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഇടയ്ക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ പോത്തന്‍കോട്, വിതുര പഞ്ചായത്തില്‍ പൊന്നാംചുണ്ട്. കൊല്ലം ചിതറ പഞ്ചായത്തില്‍ സത്യമംഗലം, തേവലക്കര പഞ്ചായത്തില്‍ നടുവിലക്കര. ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ അരൂര്‍, കോട്ടയം കാണക്കാരി പഞ്ചായത്തില്‍ കളരിപ്പടി, മാഞ്ഞൂര്‍ പഞ്ചായത്തില്‍ മാഞ്ഞൂര്‍ സെന്‍ട്രല്‍, ഇടുക്കി രാജക്കാട് പഞ്ചായത്തില്‍ കുരിശുംപടി, ഇടമലക്കുടി പഞ്ചായത്തില്‍ വടക്കേ ഇടലി പാറക്കുടി.
എറണാകുളം കൊച്ചി കോര്‍പറേഷനില്‍ ഗാന്ധിനഗര്‍, പിറവം മുനിസിപ്പാലിറ്റിയില്‍ ഇടപ്പിള്ളിച്ചിറ, തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ അഴീക്കോട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ ചാലാംപാടം, കടപ്പുറം പഞ്ചായത്തില്‍ ലൈറ്റ് ഹൗസ്, പാലക്കാട് ജില്ലാ പഞ്ചായത്തില്‍ ശ്രീകൃഷ്ണപുരം, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ ചുങ്കമന്ദം, തരൂര്‍ പഞ്ചായത്തില്‍ തോട്ടുവിള, എരുത്തേമ്പതി പഞ്ചായത്തില്‍ മൂങ്കില്‍മട, എരുമയൂര്‍ പഞ്ചായത്തില്‍ അരിയക്കോട്, ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ കര്‍ക്കിടകച്ചാല്‍. മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ ചീനിക്കല്‍, കാലടി പഞ്ചായത്തില്‍ ചാലപ്പുറം, തിരുവാലി പഞ്ചായത്തില്‍ കണ്ടമംഗലം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ വേഴക്കോട്, മക്കരപ്പറമ്പ് പഞ്ചായത്തില്‍ കാച്ചിനിക്കാട് പടിഞ്ഞാറ്. കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ നന്‍മണ്ട, കൂടരഞ്ഞി പഞ്ചായത്തില്‍ കുമ്പാറ, ഉണ്ണിക്കുളം പഞ്ചായത്തില്‍ വള്ളിയോത്ത്. കണ്ണൂര്‍ എരുവേശി പഞ്ചായത്തില്‍ കൊക്കമുള്ള്, കാസര്‍കോട് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഒഴിഞ്ഞവളപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..