കണ്ണൂർ
ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് ഇക്കുറി നാലു വേദികൾ. കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഡിയം, കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയം, തേഞ്ഞിപ്പലത്തെ കലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയം, കണ്ണൂർ കൂത്തുപറമ്പ് മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവിടങ്ങളിൽ 26 മുതൽ ഡിസംബർ ഒമ്പതുവരെയാണ് മത്സരങ്ങൾ. കേരളം ഉൾപ്പെട്ട ജി ഗ്രൂപ്പിലെ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിലാണ്.
എട്ടു ഗ്രൂപ്പുകളിലായി കേന്ദ്രഭരണപ്രദേശങ്ങൾ ഉൾപ്പെടെ 31 സംസ്ഥാന ടീമുകളും റെയിൽവേസുമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിൽ ഡിസംബർ ഒമ്പതിനാണ് ഫൈനൽ. 26 മുതൽ ഡിസംബർ മൂന്നുവരെയാണ് ഗ്രൂപ്പുമത്സരങ്ങൾ.
രണ്ടു മത്സരങ്ങളാണ് ഒരു ദിവസം. രാവിലെ 9.30നും മൂന്നിനും. ഡിസംബർ അഞ്ചിനാണ് ക്വാർട്ടർ ഫൈനൽ. ഏഴിന് സെമിഫൈനൽ. ഡിസംബർ 4, 6 , 8 തീയതികളിൽ മത്സരമില്ല. കൂത്തുപറമ്പ് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഗ്രൂപ്പ് എ, സി മത്സരങ്ങളാണ്. കലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിൽ ബി, ഡി ഗ്രൂപ്പ് മത്സരങ്ങൾ നടക്കും. മെഡിക്കൽ കോളേജ് മൈതാനത്ത് എഫ്, എച്ച് ഗ്രൂപ്പിലെ കളികളാണ്. കോർപറേഷൻ സ്‌റ്റേഡിയത്തിൽ ജി, ഇ ഗ്രൂപ്പുകളിലെ മത്സരങ്ങളാണ് നടക്കുക.
ഗ്രൂപ്പ് എ: മണിപ്പുർ, ദാമൻ ദിയു, പുതുച്ചേരി, മേഘാലയ.
ഗ്രൂപ്പ് ബി: റെയിൽവേ, ഛത്തീസ്‌ഗഢ്, ദാദ്രനഗർ ഹവേലി, ത്രിപുര.
ഗ്രൂപ്പ് സി: ഹിമാചൽപ്രദേശ്, അസം, രാജസ്ഥാൻ, ബിഹാർ.
ഗ്രൂപ്പ് ഡി: ജാർഖണ്ഡ്, ഡൽഹി, ഗോവ, കർണാടകം. ഗ്രൂപ്പ് ഇ: അരുണാചൽപ്രദേശ്, ജമ്മു കശ്‌മീർ, സിക്കിം, മഹാരാഷ്‌ട്ര. ഗ്രൂപ്പ് എഫ്: ഒഡിഷ, ഹരിയാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്. ഗ്രൂപ്പ് ജി: മധ്യപ്രദേശ്, കേരളം, മിസോറം, ഉത്തരാഖണ്ഡ്.*ഗ്രൂപ്പ് എച്ച്: തമിഴ്‌നാട്, പഞ്ചാബ്, ബംഗാൾ, തെലങ്കാന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..