10 November Wednesday

തൊഴിലാളികളെ ആക്ഷേപിച്ചു; ഡിസിസി പ്രസിഡന്റ് മാപ്പ് പറയുംവരെ മുടി വെട്ടില്ല; ബാര്‍ബര്‍മാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 10, 2021

സി പി മാത്യു

നെടുങ്കണ്ടം > ബാര്‍ബര്‍ തൊഴിലാളികളെ ആക്ഷേപിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പ്രതിഷേധം ശക്തമായി. ജില്ലയിലെ കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷന്‍ അഞ്ച് താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കുമളി വണ്ടിപ്പെരിയാറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാര്‍ബര്‍ തൊഴിലാളികളെയും തൊഴിലിനെയും അവഹേളിച്ചത്. സി പി മാത്യു ഖേദം പ്രകടിപ്പിക്കുന്നതുവരെ ജില്ലയില്‍ ഒരു ബാര്‍ബര്‍ ഷോപ്പിലും അദ്ദേഹത്തിന്റെ മുടി മുറിക്കേണ്ട എന്ന് അസോസിയേഷന്‍ തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് പി വി തമ്പി, സെക്രട്ടറി ഷിബു ചെരികുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ചെങ്കിലും സി പി മാത്യു ഖേദപ്രകടനം നടത്താന്‍ തയ്യാറായില്ല. നെടുങ്കണ്ടത്ത് നടന്ന യോഗം ജില്ലാ സെക്രട്ടറി ഷിബു ചെരികുന്നേല്‍ ഉദ്ഘാടനംചെയ്തു. ഉടുമ്പന്‍ചോല താലൂക്ക് പ്രസിഡന്റ് അജയന്‍ രാജാക്കാട്, താലൂക്ക് സെക്രട്ടറി പി കെ മനോജ്, കുടുംബ സുരക്ഷാനിധി ജില്ലാ ചെയര്‍മാന്‍ സുനില്‍ കെ കുഴിവേലില്‍, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് തൂക്കുപാലം, ജില്ലാ ജോയിന്റ് സെക്രട്ടറി അജി രാജാക്കാട്, രാജേഷ് പാപ്പാത്തി, സുരേഷ് രാജകുമാരി, മനേഷ് വണ്ടന്‍മേട്, അഖില്‍ സുശീലന്‍, പ്രസാദ്, സുഭാഷ്, ബിനു എന്നവര്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top