
ഡല്‍ഹി: രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്നും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും കരട് തയാറാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഇന്റർനെറ്റ് ഉപയോഗത്തിൽ തുല്യത,സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും 2022ഓടെ നിയമരൂപീകരണത്തിനുളള നടപടികൾ പൂർത്തിയാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതിന്റെ ആദ്യപടിയായി സംസ്ഥാനങ്ങളിലെ ഐടി മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ഉച്ചകോടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്ക് ഇനിമുതല്‍ റേഷനും പാചകവാതകവും ഇന്ധനവും ഇല്ല
സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുതെന്നും ഇന്റര്‍നെറ്റ് സുരക്ഷിതവും ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യയോഗ്യമായിരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇടനിലക്കാര്‍ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിക്കണം, ഇതിനായി ചില നിയമങ്ങള്‍ നിലവില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments