ഭോപാൽ > ഭോപാലിലെ കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ തിങ്കളാഴ്‌ച രാത്രിയുണ്ടായ തീപിടുത്തത്തിൽ നാല് കുട്ടികൾ മരിച്ചു. ആശുപത്രി ജീവനക്കാരടക്കം നിരവധി പേർക്ക് പരിക്ക്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 8.45 ഓടെ ആശുപത്രിയിലെ ജനറൽ വാർഡിലും നവജാത ശിശുക്കളുടെ അത്യാഹിത വിഭാഗത്തിലുമാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് ഐസിയുവിൽ 40 കുട്ടികളുണ്ടായിരുന്നു. അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..