KottayamKeralaNews

വാട്സാപ്പ് ചാറ്റിലൂടെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ വാങ്ങിയ യുവാവ് അറസ്റ്റിൽ

പാല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ വാങ്ങിയ യുവാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി എക്കണ്ടി വീട്ടിൽ മുഹമ്മദ് അജ്മലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Also Read : ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ച നിലയിൽ: കുടുംബത്തിലെ മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

പാലായിൽ മുഹമ്മദ്‌ അജ്മൽ ജോലിയ്ക്ക് നിന്നിരുന്ന കടയിലായിരുന്നു പെൺകുട്ടി ഫോൺ റീചാർജ് ചെയ്തിരുന്നത്. അവിടെ നിന്ന് പെൺകുട്ടിയുടെ നമ്പർ കരസ്ഥമാക്കിയ യുവാവ് വാട്സാപ്പിലൂടെ നിരന്തരം ചാറ്റ് ചെയ്തു. പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും സ്വന്തമാക്കിയ ശേഷം കടന്നു കളയുകയായിരുന്നു.

പെൺകുട്ടിയുടെ മാനസിക നിലയിൽ സംശയം രക്ഷകർത്താക്കൾ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വിവരങ്ങൾ അറിയുന്നത്. പോലീസ് സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടി ഓഫീസർമാർക്ക് വിവരങ്ങൾ കൈമാറി. പ്രതിയ്ക്ക് എതിരെ മൊഴിയും നൽകിയിട്ടുണ്ട്.

പാലായിൽ നിന്നും മുങ്ങിയ പ്രതി വയനാട്ടിൽ മൊബൈൽ കട നടത്തുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്നും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button