തിരുവനന്തപുരം
ക്ഷേമനിധി ബോർഡ് ആനുകൂല്യം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ബോർഡ് ചെയർമാൻമാരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്യും. ബോർഡുകളുടെ എണ്ണം കുറയ്‌ക്കുന്നത് ആലോചിക്കുമെന്നും കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) അടക്കമുള്ള ബില്ലുകളുടെ ചർച്ചയ്‌ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
നിലവിൽ 18 ക്ഷേമനിധി ബോർഡാണ് സംസ്ഥാനത്തുള്ളത്. തൊഴിലാളികളുടെ ആനുകൂല്യം വർധിപ്പിക്കുന്നതിനായാണ് അംശാദായം വർധിപ്പിച്ചത്. തൊഴിലാളി സംഘടനകളോട് ആലോചിച്ചശേഷമാണിത്. അംശാദായം വർധിപ്പിക്കണമെന്നായിരുന്നു എല്ലാ ക്ഷേമനിധി ബോർഡുകളുടെയും നിലപാട്.
ബോർഡുകളെ സർക്കാർ സഹായിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണം മന്ത്രി തള്ളി. കോവിഡ്കാലത്ത് പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യം മുടക്കമില്ലാതെ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..