ErnakulamKeralaNattuvarthaLatest NewsNews

മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല: എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ്

കൊച്ചി: മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും എല്ലാചോദ്യങ്ങള്‍ക്കും മറുപടി ഉണ്ടാകുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇപ്പോൾ കേസിന്റെ കാര്യങ്ങൾക്കാണ് മുൻഗണനയെന്നും തിരുവനന്തപുരത്ത് അമ്മയുമൊത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോളാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്. നവംബർ ആറിനാണ് സ്വപ്ന സുരേഷ് ജയിൽ മോചിതയായത്.

ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ എല്ലാം പിന്നീട് പറയാമെന്ന് മാത്രമായിരുന്നു സ്വപ്‌നയുടെ പ്രതികരണം. കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ സ്വർണ്ണക്കടത്ത് കേസിൽ 2020 ജൂലൈ 11നാണ് ബംഗളൂരുവിൽ വച്ച് സ്വപ്ന അറസ്റ്റിലായത്. ഒരു വർഷവും മൂന്നു മാസവും ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇവർ പുറത്തിറങ്ങുന്നത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ.

മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യത : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളിലാണ് സ്വപ്‌ന പ്രതിയായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സ്വപ്ന ജയിൽ മോചിതയായത്. അമ്മ പ്രഭാ സുരേഷിന്റെയും അമ്മാവന്റെയും ആൾജാമ്യത്തിലാണ് സ്വപ്ന ജയിൽ മോചിതയായത്.

shortlink

Related Articles

Post Your Comments


Back to top button