കൊച്ചി
തുടർവിദ്യാഭ്യാസത്തിന് പണം നൽകാമെന്ന് വാഗ്‌ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസൺ മാവുങ്കലിനെ കസ്‌റ്റഡിയിൽ ലഭിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ എറണാകുളം പോക്‌സോ കോടതി ബുധനാഴ്‌ച പരിഗണിക്കും.
കലൂരിലെ മോൻസണിന്റെ സൗന്ദര്യവർധക ചികിത്സാകേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ചതിനാണ് എറണാകുളം നോർത്ത് പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.
ഉന്നതവിദ്യാഭ്യാസം വാഗ്‌ദാനം ചെയ്ത് കലൂരിലെ വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കൊച്ചിയിലെ മറ്റൊരു വീട്ടിലും ലൈംഗികമായി ദുരുപയോഗം ചെയ്‌തു. 2019-ൽ പെൺകുട്ടിക്ക് 17 വയസ്സുള്ളപ്പോൾമുതലായിരുന്നു പീഡനം. മോൻസണിന്റെ ചില ജീവനക്കാരും ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് മോൻസണിന്റെ മേക്കപ്മാൻ ജോഷിയെ അറസ്റ്റ് ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..