Latest NewsUAENewsInternationalGulf

മസ്ജിദുകളിലെ കോവിഡ് സുരക്ഷാ നിയമങ്ങൾ പുതുക്കി യുഎഇ: സ്ത്രീകളുടെ പ്രാർത്ഥനാ ഹാളുകൾ വീണ്ടും തുറക്കും

അബുദാബി: മസ്ജിദുകളിലെ കോവിഡ് സുരക്ഷാ നിയമങ്ങൾ പുതുക്കി യുഎഇ. സ്ത്രീകളുടെ പ്രാർത്ഥനാ ഹാളുകൾ വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ശുചിമുറികളും തുറക്കും.

Read Also: ഭർത്താവിനെ ഉപേക്ഷിച്ചു വരാൻ നിർബന്ധം: യുവതിയുടെ കൈകള്‍ പിന്നില്‍ കെട്ടി ദേഹത്തേക്ക്​​ ആസിഡ്​ ഒഴിച്ച്‌​ കാമുകൻ

കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യത്തുടനീളമുള്ള പള്ളികൾ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകളോടെ വീണ്ടും തുറന്നെങ്കിലും സ്ത്രീകളുടെ പ്രാർത്ഥനാ ഹാളുകൾ തുറന്നിരുന്നില്ല. പള്ളികളിൽ സാമൂഹിക അകലം പാലിക്കണമെന്നാണ് നിർദ്ദേശം. അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ കോവിഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണ ലഘുലേഖകൾ പള്ളികളിൽ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇമാമുകളും ക്ലീനർമാരും കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കുകയും ഓരോ 14 ദിവസത്തിലൊരിക്കൽ പിസിആർ ടെസ്റ്റ് നടത്തുകയും വേണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

Read Also: ചൗക്കിദാർ ചോർ എന്ന് കളിയാക്കിയ രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായി റാഫേൽ ഇടപാട്: കോൺഗ്രസിനെതിരെ തെളിവുകളോടെ വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments


Back to top button