KottayamKeralaNattuvarthaLatest NewsNewsCrime

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ടൂറിസ്റ്റ് ഹോമില്‍ എത്തിച്ച്‌ പീഡിപ്പിച്ചു: 40കാരനെ ഏഴ് വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി

കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി ടൂറിസ്റ്റ് ഹോമില്‍ എത്തിച്ച്‌ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി. കൊല്ലം പറവൂര്‍ തെക്കുംഭാഗത്ത് ആണ്ടിയഴികത്ത് മുഹമ്മദ് ഹബീബ് സലിമിനെയാണ് (40) ഒന്നാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ശിക്ഷിച്ചത്. മോനിപ്പള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വിധി.

Also Read:ബി.ജെ.പിയുടെ ‘പന്ന പ്രമുഖ്’ പട്ടികയിൽ യോഗി ആദിത്യനാഥും

2015 നവംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയെ മൊബൈല്‍ ഫോണിലൂടെ കെണിയില്‍ വീഴ്‌ത്തിയ മുഹമ്മദ് ഹബീബ് സലിം പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. സലീമിന്റെ മോഹനവാഗ്ദാനങ്ങളിൽ വീണ യുവതി ഇയാൾ വിളിച്ചിടത്ത് എത്തി. സലീമിനെ കാണാൻ യുവതി കൊല്ലത്ത് നിന്നും കോട്ടയത്തെത്തി. റെയില്‍വേ സ്റ്റേഷനു സമീപത്തെ ടൂറിസ്റ്റ് ഹോമിലേക്കായിരുന്നു ഇയാൾ യുവതിയെ കൊണ്ടുപോയത്. ഇവിടെ വെച്ച് ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി.

ജയില്‍ ശിക്ഷയ്ക്ക് പുറമേ 50,000 രൂപ പിഴയും ഒടുക്കണം. ഈസ്റ്റ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എ.ജെ.തോമസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സതീഷ് ആര്‍.നായര്‍ ഹാജരായി.

shortlink

Related Articles

Post Your Comments


Back to top button