KeralaLatest NewsNews

തിയറ്ററിലെ ഭിത്തിക്കുള്ളില്‍ നഗ്നനായ യുവാവ് , കണ്ടെത്തിയത് കാമറയുടെ സഹായത്തോടെ

ന്യൂയോര്‍ക്ക്: തിയറ്ററിലെ ഭിത്തിക്കുള്ളില്‍ രണ്ടുദിവസം കുടുങ്ങിയ യുവാവിനെ രക്ഷിച്ചു. കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് 39 കാരനെ പുറത്തെത്തിച്ചത്. ഭിത്തിക്കുള്ളില്‍ യുവാവ് കുടുങ്ങിയത് എങ്ങനെയെന്നതിന്റെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. യുവാവിന് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെതിരെ കേസെടുത്തിട്ടില്ല. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Read  Also :മുടി നീട്ടിവളർത്തിയത് ചോദ്യംചെയ്തതിനെ തുടർന്ന് സംഘർഷം : യു​വാ​വി​ന് ത​ല​ക്ക് പ​രി​ക്ക്, മൂന്നുപേർ പിടിയിൽ

ന്യുയോര്‍ക്കിലെ സിറാക്കൂസ് തിയറ്ററിലാണ് സംഭവം. സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള യുവാവിന്റെ അലമുറയിട്ടുള്ള കരച്ചില്‍ കേട്ട് തെരഞ്ഞപ്പോഴാണ്് ഭിത്തിക്ക് അകത്ത് യുവാവിനെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. യുവാവ് നഗ്‌നനായിരുന്നു. അഗ്‌നിശമന സേന എത്തി ഭിത്തി തുരന്നാണ് യുവാവിനെ പുറത്തെടുത്തത്. യുവാവ് എവിടെയാണ് എന്ന് കണ്ടെത്തുന്നതിന് ഫൈബര്‍ ഒപ്ടിക് ക്യാമറയാണ് ഉപയോഗിച്ചത്.

യുവാവ് കെട്ടിടത്തില്‍ കുടുങ്ങിയിട്ട് രണ്ടു ദിവസമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ടൈല്‍ എടുത്തുമാറ്റിയ ശേഷം തുരന്നാണ് യുവാവിനെ പുറത്തെത്തിച്ചത്. ബാത്ത്റൂം ഉപയോഗിക്കാന്‍ യുവാവ് തിയറ്ററിനുള്ളില്‍ കയറിയതാണോ എന്ന് വ്യക്തമല്ല. കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്കും താഴത്തെ നിലയ്ക്കും ഇടയിലുള്ള സ്ഥലത്ത് യുവാവ് ഒളിച്ചു കഴിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതിനിടെ ബാത്ത്റൂമിന്റെ ഭിത്തിക്കുള്ളിലേക്ക് യുവാവ് വീണ് കുടുങ്ങിയതാകാമെന്നാണ് നിഗമനം.

 

shortlink

Related Articles

Post Your Comments


Back to top button