ThiruvananthapuramKeralaNattuvarthaLatest NewsNews

മയക്കുമരുന്നുമായി മൂന്നു‌പേർ അറസ്റ്റിൽ

കടയ്‌ക്കാവൂര്‍ പൊലീസും ഡാന്‍സാഫ്‌ ടീമും ചേര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്

ആറ്റിങ്ങല്‍: മയക്കുമരുന്നുമായി മൂന്ന്‌ പേർ അറസ്റ്റിലായി. തുമ്പ, സെന്റ്‌ സേവ്യേഴ്‌സിന്‌ സമീപം മേനംകുളം പുതുവല്‍ പുരയിടം വീട്ടില്‍ ലിയോണ്‍ ജോണ്‍സന്‍ എന്ന അജിത്ത്‌ 29 കഴക്കൂട്ടം, കിഴക്കുംഭാഗം നേതാജി ലൈനില്‍ എസ്‌.എല്‍ ഭവനില്‍ വിജീഷ്‌ എന്ന സാത്തി സന്തോഷ്‌ 34 പാറശ്ശാല, എടക്കോട്‌ മലൈകോട്‌ തട്ടാന്‍വിളാകം വീട്ടില്‍ വിഷ്‌ണു 21 എന്നിവരാണ്‌ കടയ്‌ക്കാവൂര്‍ റെയില്‍വേ സ്‌റ്റേഷന്‌ സമീപത്ത്‌ വെച്ച്‌ പത്ത്‌ ഗ്രാം എം.ഡി.എം.എ യും ആയി അറസ്‌റ്റിലായത്‌. കടയ്‌ക്കാവൂര്‍ പൊലീസും ഡാന്‍സാഫ്‌ ടീമും ചേര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്.

സംഘത്തിലെ പ്രധാനിയായ ലിയോണ്‍ ജോണ്‍സണ്‍ മോഷണം, പിടിച്ചുപറി, ലഹരി മരുന്ന്‌ കച്ചവടം, വധശ്രമം അടക്കമുള്ള അനവധി കേസുകളിലെ പ്രതിയാണ്‌. കഴക്കൂട്ടം, തുമ്പ, മണ്ണന്തല, കഠിനംകുളം, വിഴിഞ്ഞം സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്‌. മയക്കുമരുന്ന് മരുന്ന്‌ കച്ചവടം ചെയ്‌ത് വന്നിരുന്ന ഇയാളെ ആറ്‌ മാസം മുമ്പ്‌ പൊലീസ്‌ പിടികൂടി റിമാന്റ്‌ ചെയ്‌തിരുന്നു.

Read Also: കാ​ർ വാ​ട​ക​ക്കെ​ടു​ത്ത​ശേ​ഷം മറിച്ച വിറ്റ കേസ് : പ്രതി റിമാൻഡിൽ

ജില്ലാ പൊലീസ്‌ മേധാവി പി .കെ.മധു ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല ഡി.വൈ.എസ്‌.പി പി.നിയാസ്‌ , നര്‍ക്കോട്ടിക്ക്‌ സെല്‍ ഡി.വൈ.എസ്‌.പി ബിജുകുമാര്‍ എന്നിവരാണ്‌ ലഹരി മാഫിയക്കെതിരായ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. കടയ്‌ക്കാവൂര്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വി.അജേഷ്‌, സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ ദിപു.എസ്‌.എസ്‌, എ.എസ്‌.ഐ ശ്രീകുമാര്‍ തിരു: റൂറല്‍ ഡാന്‍സാഫ്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ എം.ഫിറോസ്‌ഖാന്‍, എ.എസ്‌.ഐ മാരായ ബി.ദിലീപ്‌ , ആര്‍.ബിജുകുമാര്‍ സി.പി.ഒ മാരായ ഷിജു, സുനില്‍രാജ്‌ എന്നിവരുടെ സംഘമാണ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments


Back to top button