Latest NewsNewsIndia

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് പാകിസ്ഥാൻ : ഒരാൾ മരിച്ചു, ആറ് പേരെ തട്ടിക്കൊണ്ടുപോയി

അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാൻ നാവിക സേനയുടെ വെടിവെയ്പ്പ്. ഗുജറാത്തിലെ ഓഖയിൽ നിന്നും പുറപ്പെട്ട ‘ജൽപാരി’ എന്ന ബോട്ടിന് നേരെയാണ് പാകിസ്ഥാൻ നേവി വെടിയുതിർത്തത്. വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചതായാണ് വിവരം. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ നാവിക സേന പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറ് പേരെയും . പാകിസ്ഥാൻ നാവിക സേന തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. ശ്രീധർ എന്നയാളാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ഇയാളെ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവ സമയത്ത് ബോട്ട് ഇന്ത്യയുടെ അതിർത്തിയിലായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാൻ നാവിക സേന മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Read Also  :  മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ,വകുപ്പ്മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രം: ചെന്നിത്തല

സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായല്ല ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരെ പാകിസ്ഥാൻ പ്രകോപനം അഴിച്ചുവിടുന്നത്. 2015ൽ ഗുജറാത്തിൽ നടന്ന സമാനമായൊരു വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button