08 November Monday

എട്ടാം ക്ലാസ്‌ ഇന്ന്‌ തുടങ്ങും; ഒമ്പതും പ്ലസ്‌ വണ്ണും 15ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 7, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥികളും തിങ്കളാഴ്‌ചമുതൽ സ്കൂളിലെത്തും.  മറ്റു ക്ലാസുകൾപോലെ ബയോബബിൾ മാതൃകയിൽ ബാച്ചുകളായാണ്‌ ക്ലാസ്‌. ഒമ്പത്‌, പ്ലസ്‌ വൺ ക്ലാസുകൾ 15 മുതൽ.

പ്ലസ്‌ വൺ പ്രവേശനത്തിനുള്ള സ്‌കൂൾ, കോമ്പിനേഷൻ മാറ്റ അലോട്ട്‌മെന്റ്‌ ചൊവ്വാഴ്ച. 10, 11 തീയതികളിൽ പ്രവേശനം നേടാം. 61,988 വിദ്യാർഥികളാണ്‌ അപേക്ഷിച്ചത്‌. ഒഴിവുള്ളത്‌ 37,217 സീറ്റ്‌. സപ്ലിമെന്ററി അലോട്ട്‌മെന്റിനും ശേഷം സർക്കാർ സ്‌കൂളുകളിൽനിന്ന്‌ അധികബാച്ചിനുള്ള അപേക്ഷ സ്വീകരിക്കും.  മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ ഏതാനും ബാച്ചുകൾകൂടി വേണ്ടിവരുമെന്നാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top