ന്യൂഡൽഹി
ഡൽഹിയിൽ ദീപാവലിക്കുശേഷം വായുമലിനീകരണം അതിരൂക്ഷം. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ ശനിയാഴ്‌ച രാവിലത്തെ കണക്കുപ്രകാരം ഏറ്റവും മോശം വായുനിലവാരമുള്ള 10 നഗരത്തിന്റെ പട്ടികയിൽ ഡൽഹി ഒന്നാംസ്ഥാനത്താണ്. ഡൽഹിയിലെ വായുനിലവാരസൂചിക (എക്യുഐ) പ്രകാരം സ്ഥിതി അതീവഗുരുതരം (533) ആണ്. വരുംദിവസങ്ങളിൽ ‘തീരെ മോശം’ എന്ന നിലയിലേക്ക് വായുനിലവാരം മാറാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ശ്വാസകോശത്തിന് അപകടമുണ്ടാക്കുന്ന മലിനീകരണവസ്‌തുക്കളായ പിഎം 2.5, പിഎം 10 തുടങ്ങിയവയുടെ സാന്നിധ്യം വലിയ അളവിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..