07 November Sunday

ബ്രസീലിയൻ ഗായിക മരിലിയ മെൻഡോൻസ വിമാനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 7, 2021

videograbbed image


റിയോ ഡി ജനീറോ
ബ്രസീലിയൻ യുവ ഗായികയും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവുമായ മരിലിയ മെൻഡോൻസ (26) വിമാനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച സംഗീതപരിപാടിക്ക്  ചെറുവിമാനത്തിൽ പോകുന്നതിനിടെ മെൻഡോൻസയുടെ  ജന്മനാടായ ഗോയാനിയക്കും കാരറ്റിംഗയ്ക്കും മധ്യേയാണ്  അപകടം. മരിലിയയുടെ അമ്മാവൻ,  നിർമാതാവ്, പൈലറ്റ്, സഹപൈലറ്റ് എന്നിവരും മരിച്ചു. വിമാനം വൈദ്യുതലൈനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു വെള്ളച്ചാട്ടത്തിന് സമീപത്ത്  വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. ബ്രസീലിന്റെ തനത് സംഗീതരൂപമായ സെർതനേഷോയുടെ പ്രചാരകയാണ് മെൻഡോൻസ. യുട്യൂബിൽ രണ്ട്‌ കോടിയോളം പേരാണ് പിന്തുടരുന്നത്. രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.        


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top