ചെന്നൈ > ചെന്നൈയിൽ ശനിയാഴ്‌ച രാത്രി മുതൽ ആരംഭിച്ച കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. 2015 ലെ പ്രളയത്തിനുശേഷം ആദ്യമായാണ് 24 മണിക്കൂറിനിടെ നഗരത്തിൽ ഇത്രയധികം മഴ ലഭിക്കുന്നത്. ഞായറാഴ്‌ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
നുങ്കമ്പാക്കത്ത് 21.5 സെന്റീമീറ്റര്‍ മഴയും ചെന്നൈ വിമാനത്താവളത്തില്‍ 11.3 സെന്റീമീറ്റര്‍ മഴയും ലഭിച്ചു. പൂണ്ടി ജലസംഭരണി തുറന്ന് സെക്കൻഡിൽ 3000 ക്യുബിക് ജലം തുറന്നുവിടുന്നുണ്ട്. താഴ്‌ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..